SHORT LIFE WITH A LOT OF MOMENTS

കനകം മൂലം, കാമിനി മൂലം.....


        ''കനകം മൂലം, കാമിനി മൂലം, കലഹം പലവിതമുലകില്‍ സുലഭം''

            ഈ വരികള്‍ രചിച്ചത് മുസ്ലിം വ്യക്തിയല്ല. അതിനാല്‍ വരികളെ വര്‍ഗീയമോ, വംശിയോ പരമായ വ്യാഖ്യാനങ്ങള്‍ സമൂഹത്തില്‍ ഉടലെടുത്തില്ലെന്നത് ഒരു പ്രത്യേകത. എല്ലാം കൊണ്ടും അര്‍ത്ഥവത്തായ വരികള്‍.കവിയുദ്ധേശിച്ചതും ലോകമറിഞ്ഞതുമായ കാര്യം ഇവ രണ്ടും മൂല്യവും അപൂര്‍വ്വവുമേറിയ വസ്തുകളാണെന്നുള്ളതാണ്. പൊന്നിനെ നേടിയെക്കാനായി കരുതുന്നയൊരാള്‍ക്ക് വെറുമൊരു ആഗ്രഹത്തിന്റെ മുന്നില്‍ മാത്രം നേടിയെടുക്കാനാവുന്നതല്ല, മറിച്ച് നിരന്തരമായ കഠിനാധ്വാനവും പരിശ്രമവും മൂലം മാത്രം ഭൂമിക്കകത്ത് നിന്ന് ഖനനം ചെയ്യുന്ന അപൂര്‍വ്വ നിധിയാണത്. വജ്രവും, പവിഴവും, മുത്തും, വെള്ളിയുമൊക്കെ ഈ ഗണത്തില്‍ പെടുന്നു. എന്നാല്‍ ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു അപൂര്‍വ്വ മൂല്യമേറിയ പവിഴമാണ് പെണ്ണ് വര്‍ഗം. നേരെത്തെ സൂചിപ്പിച്ചത് പോലെ അത്ര നിസ്സാരം സ്വായത്ഥമാക്കാന്‍ ഉതകേണ്ടതല്ലവര്‍, കരുതലോടപ്പം കരുത്തും ആർജിച്ചെടുത്തവർക്ക് മാത്രം സ്വീകാര്യമായവർ.

ശക്തവും വ്യക്തവുമായ വിശ്വാസവും ആഴത്തിലുള്ള മനപ്പൊരുത്തവും മനച്ചേര്‍ച്ചയും ഉള്ളവര്‍ക്ക് മാത്രം നേടാന്‍ കഴിയേണ്ട മൂല്യനിധി. അല്ലാതെ വഴിപ്പോക്കനും വാവിട്ടലറുന്നവനുമുള്ള ചരക്ക് ബോഗിയല്ലെന്ന് സംക്ഷിപ്തം. അത് കൊണ്ട് മനുഷ്യവര്‍ഗത്തില്‍ അവര്‍ കൂടുതല്‍ ജാഗ്രതയാലും സ്വയ സുരക്ഷയാലും ജീവിക്കേണ്ടവളാണ്. അനായാസം കീഴ്‌പ്പെടുത്താന്‍ കഴിയേണ്ടവരല്ല. അതിനാല്‍ തന്നെ ഇസ്ലാം പെണ്ണ് വര്‍ഗത്തെ മുത്ത് ചിപ്പിപോല്‍ സുരക്ഷാ കവചമൊരുക്കി മറച്ചും മാനിച്ചും നടക്കാന്‍ കല്‍പ്പിക്കുന്നു. എന്നാല്‍ സ്ത്രീത്വത്തിന്റെ മൂല്യമറിയാത്ത വിഢിത്ത സമീപനങ്ങളും പാശ്ചാത്യ ചിന്തകളും വിളമ്പുന്നത് പെണ്ണിന് സുരക്ഷയല്ല, അവരുടെ തകര്‍ച്ചയാണെന്ന് സാമാന്യ ബോധമുള്ളവര്‍ വിവര്‍ത്തനം ചെയ്യുന്നു.

        മൂല്യമേറിയ രണ്ട് വസ്തുക്കളാണ് പെണ്ണും പൊന്നും, എന്നാല്‍ ഇവ കൈകാര്യം ചെയ്യേണ്ടെത്തു പോലെ കൈകാര്യം ചെയ്തില്ലെങ്കിൽ സമൂഹത്തില്‍ ഉടലെടുക്കുന്ന ദുരിത ദുരന്തങ്ങള് സ്വയം പെറാനും സന്നിദ്ധരാവണമെന്ന് ചുരുക്കം. എത്രത്തോളം സ്വയം മേനിയെ മറക്കുന്നുവോ അത്രയോളം പെണ്ണിന് സുരക്ഷയെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. ഹിജാബും പര്‍ദ്ദയും പെണ്ണിനെ മറക്കുന്നത് പൂവാലന്മാരുടെ കണ്ണുകളില്‍ നിന്നുള്ള രക്ഷയോടൊപ്പം പെണ്ണെന്ന വര്‍ഗത്തിന്റെ പൊലിമയും കൂടിയാണ്.

        “മാനം നോക്കി നടക്കരുതാരും, മാനം നോക്കി നടക്കണമാരും”

            എന്ന് കുഞ്ഞുണ്ണി മാഷ് പാടിയത് പോലെ ഓരോ വസ്തുവിന്റെയും സുസ്ഥിരമായ നിലനില്‍പ്പിനും പൂര്‍ണ്ണ വളര്‍ച്ചയും നിലകൊള്ളുന്നത് അത് നില്‍ക്കേണ്ട സ്ഥലത്ത് നിലകൊള്ളുമ്പോഴാണ്. സ്ത്രീ സമൂഹം സുരക്ഷിതമാവുന്നത്, അവളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത് അവളുടെ ശരീരം മറ്റുള്ളവരില്‍ നിന്നും പൂര്‍ണ്ണമായും മറക്കുമ്പോഴാണ്. അവള്‍ അവളെ കാണിക്കുമ്പോള്‍ അവൾ അവളുടെ മാനവും നഷ്ടമാവുന്നുണ്ടെന്ന് ഓര്‍ക്കണം. സ്വതന്ത്ര ചിന്താഗതിയെ ആഹ്വാനം ചെയ്യുന്നവരുടെ പിന്നിലുള്ള ഗുഢലക്ഷ്യം നിവര്‍ന്നു നില്‍ക്കുന്നവന്റെ എല്ല് ഒടിക്കലാണ്. എല്ല് ഒടിഞ്ഞ് വളഞ്ഞ് നടക്കുമ്പോള്‍ പരിഹാസ്യങ്ങളുടെ മുതലെടുപ്പും.
വഴി നോക്കി നടക്കേണ്ട വിധ്വാന്‍ ആകാശം നോക്കി നടന്നാല്‍ വഴിയവസാനമെവിടെ. വീണിട്ടോ, വഴി തെറ്റീട്ടോ.

            തന്റേതായ അഭിമാനം എവിടെയും പണയം വെക്കരുത്. മാഷ് പറഞ്ഞതു പോലെ മാനം നോക്കി മാത്രമുള്ള നടത്തവും അഭിമാനം പണയം വെച്ചുള്ള പരിഷ്‌ക്കാരങ്ങളും വേണ്ടെന്ന് ചുരുക്കം.കണ്ണുള്ളവന്റെ വഴികാട്ടി അന്തനാവുന്നതിനേക്കാൾ നല്ലത് വഴികാട്ടി കണ്ണുള്ളവനാവുന്നതല്ലേ.ഇസ്ലാം പെണ്ണിന്റെ രക്ഷാദൗത്യമാണ് ഏറ്റടുത്തത്. ആ മാർഗമാണ് അവൾക്കുള്ള സുരക്ഷാ മാർഗം. അത്ര മാത്രം…..






Share:

No comments:

Post a Comment

SUBSCRIBE & FOLLOW

Popular Posts

DON'T REPEAT !. Powered by Blogger.

WHAT YOU WANT

Blog Archive

Pages - Menu

Random Products

POPULAR POSTS

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.